Header Banner
കാർഷിക മേഖലക്ക് ഭീഷണിയായി ആനതൊട്ടവാടി

കാർഷിക മേഖലക്ക് ഭീഷണിയായി ആനതൊട്ടവാടി

 


കർഷക മേഖലയ്ക്ക് ഭീഷണിയായി ആനത്തൊട്ടാവാടി. കൃഷിയിടങ്ങളിൽ അതിവേഗം പടർന്നുകയറുന്ന ഈ ചെടിയെ  നിയന്ത്രിക്കാൻ കൃഷി-വനം വകുപ്പുകൾ തയ്യാറാകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.



കൃഷിയിടങ്ങളിലും തരിശുഭൂമികളിലും അതിവേഗം പടർന്നുപിടിക്കുന്ന ആനത്തൊട്ടാവാടി കർഷകർക്ക് ഭീഷണിയാകുന്നു. Mimosa diplotricha എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ മുള്ളൻചെടി വ്യാപകമായി വളരുന്നത് കൃഷിയെയും മേച്ചിൽപ്പുറങ്ങളെയും ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. കാട്ടിഞ്ച ആനത്തൊട്ടാവാടി , പാണ്ടിത്തൊട്ടാ വാടി എന്നീ പേരുകളിലാണ് പ്രാദേശികമായി ഈ ചെടി അറിയപ്പെടുന്നത്. കന്നുകാലികൾ ഇത് ഭക്ഷിച്ചാൽ ജീവൻ പോലും നഷ്ടമായേക്കാം. 



ചെടി വനമേഖലകളിലേക്ക് കൂടി വ്യാപിച്ചാൽ തദ്ദേശീയ സസ്യങ്ങളെ പിന്തള്ളുകയും വന്യജീവികൾക്ക് ലഭിക്കുന്ന സ്വാഭാവിക ഭക്ഷണവും ആവാസവ്യവസ്ഥയും നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടാകുകയും ചെയ്യും. കർഷകർ സ്വന്തം നിലയിൽ ചെടി വെട്ടിമാറ്റുന്നുണ്ടെങ്കിലും വ്യാപകമായ സ്ഥലങ്ങളിൽ ഇത് മാത്രം മതിയാകില്ല. പ്രത്യേകിച്ച് വനമേഖലകളിലേക്ക് കടന്നുകയറുന്നതിന് മുമ്പ് തന്നെ ചെടിയുടെ വ്യാപനം കണ്ടെത്തി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ് എന്ന് കർഷകർ പറയുന്നു.




ആനത്തൊട്ടാവാടി പടർന്നുപിടിക്കുന്ന പ്രദേശങ്ങളിൽ കൃഷിവകുപ്പും വനംവകുപ്പും സംയുക്തമായി ഇടപെട്ട് ശാസ്ത്രീയമായ രീതിയിൽചെടി നശിപ്പിക്കുന്നതിനും വ്യാപനം തടയുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.