അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനതോടനുബന്ധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും രക്തദാനവും നടത്തി. കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ വച്ച് നടന്ന പരിപാടി എ ഐ സി സി അംഗം അഡ്വ: ഇ എം അഗസ്തി ഉൽഘാടനം ചെയ്തു.
രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായാണ് രാജ്യം ആചരിക്കുന്നത്.എൺപത്തി രണ്ടാമത് ജന്മദിനമാണ് ബ്ലോക്ക് കമ്മറ്റി രക്തദാനം നടത്തി ആചരിച്ചത്.തന്റെ യുവത്വം രാജ്യത്തിനായി സമർപ്പിച്ച് ഇന്ത്യയെ പുതിയൊരു ലോകം സ്വപ്നം കാണാൻ പഠിപ്പിച്ച ദീർഘദർശിയായ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് ഇ എം അഗസ്തി പറഞ്ഞു. സ്നേഹത്തിലും മാനവീകതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ വിപ്ലവകരമായ തീരുമാനങ്ങളിലൂടെ ആധുനിക ഇന്ത്യയുടെ ശില്പിയായി മാറിയ രാജീവ് ഗാന്ധിയുടെ ഓർമ്മകൾ രാജ്യത്തിന് ഊർജമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പ്രസിഡണ്ട് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ ജന്മദിന സന്ദേശം നൽകി. നേതാക്കളായ ജോമോൻ തെക്കേൽ, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, പി എസ് മേരിദാസൻ, പ്രശാന്ത് രാജു, ഷാജൻ എബ്രഹാം, സന്തോഷ് ഒലിനാൽ, കെ റ്റി ജയൻ, റിജോ കുഴിപ്പള്ളി, ഹോസ്പിറ്റൽ പി ആർ ഓ കിരൺ തോമസ് എന്നിവർ പങ്കെടുത്തു. നിരവധി പ്രവർത്തകർ രക്‌തദാനത്തിൽ പങ്കാളികളായി..



