ചാവറഗിരി സി.എം.ഐ സ്പെഷ്യൽ സ്കൂളിൽ കേരളത്തിന്റെ ഉത്സവമായ “കേരളീയം 2K26 – കുഞ്ഞോണം” വിപുലമായി ആഘോഷിച്ചു.
അത്തപ്പൂക്കളത്തിന്റെയും പുത്തൻ കോടിയുടെയും ആരവത്തിൽ നടന്ന ആഘോഷപരിപാടിയിൽ താലപ്പൊലിയേന്തിയ മങ്കമാരും കേരളീയ തനിമയാർന്ന വേഷമണിഞ്ഞ കുഞ്ഞുമക്കളും മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. പ്രിൻസ് ജോയി മുല്ലമംഗലത്ത് സി.എം.ഐ. അധ്യക്ഷനായ ചടങ്ങിൽ അധ്യാപക പ്രതിനിധി കുമാരി സൂര്യ സുരേഷ് സ്വാഗതം ആശംസിച്ചു. ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ സി.എം.ഐ., (പ്രൊഫസർ, എം.ബി.എ. സ്പെഷ്യലൈസ്ഡ്, മാർത്തോ ഭവൻ, പരപ്പ്,,) ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ഫാ. ലിബിൽ വട്ടോത്ത്, (അസിസ്റ്റന്റ് വികാരി, സെന്റ് മേരീസ് ഫെറോന പള്ളി, ഉപ്പുതറ ) മുഖ്യാതിഥിയായി
ഓണപ്പാട്ട്, തിരുവാതിര, വള്ളംകളി, വിവിധ ഓണക്കളികൾ എന്നിവ “കുഞ്ഞോണം” ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി. പി.ടി.എ. എക്സിക്യൂട്ടീവ് അംഗമായ ശ്രീ. അനീഷ്, മാധ്യമ പ്രവർത്തകൻ ഷിജോ ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു.
വിഭവസമൃദ്ധമായ ഓണസദ്യയും ഓണസമ്മാനങ്ങളും കുട്ടികളുടെ മനസ്സ് നിറച്ചു. പി.ടി.എ. എക്സിക്യൂട്ടീവ് അംഗം ശ്രീമതി ബിന്ദു നന്ദി രേഖപ്പെടുത്തി.
വിഭവ സമൃദ്ധമായ ഓണസദ്യക്കും സമ്മാനദാനത്തോടെയും ഓണാഘോഷം സമാപിച്ചു.




