Header Banner
എഴുകുംവയൽ ഇരട്ട കൊലപാതക കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് വൈകും

എഴുകുംവയൽ ഇരട്ട കൊലപാതക കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് വൈകും

 


എഴുകുംവയൽ ഇരട്ട കൊലപാതക കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് ഇനിയും വൈകും.ലഹരിക്ക് അടിമയായ പ്രതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൈക്കാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചതിനെതുടർന്നാണ് നടപടികൾ വൈകുന്നത്.ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യൽ നടത്തിയാൽ മാത്രമേ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകു ...........



<



ലഹരിക്കടിമയായ പ്രതി കഴിഞ്ഞ ദിവസമാണ് അച്ഛനെയും അമ്മയെയും വെട്ടി കൊലപ്പെടുത്തിയത്.പ്രതി ലോൺ ആപ്പുകൾ ഉപയോഗിച്ചിരുന്നതായും ഇവിടെ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവ് തുടർച്ചയായി മുടങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി ഇയാൾ നിരന്തരം കലഹത്തിൽ ഏർപ്പെട്ടിരുന്നതായി വിവരങ്ങൾ ഉണ്ട്.ഇതാവാം സംഭവദിവസം ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്



 

. അങ്ങ്കൊ

ലപാതക ദിവസം രാവിലെ പ്രതി മാതാവിനോട് പണം ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മാതാവ് ഇത് നിഷേധിച്ചതായും നാട്ടുകാർ പറയുന്നു.ഇതിനെ ചൊല്ലിയാവാം പിന്നീട് തർക്കത്തിൽ ഏർപ്പെട്ടതും തർക്കം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്.പ്രതി നൽകിയ മൊഴിപ്രകാരം പിശാചുകളിൽ നിന്നും മോചിപ്പിച്ച് മാതാപിതാക്കളെ സ്വർഗ്ഗത്തിലേക്ക് അയച്ചു എന്നാണ് പറഞ്ഞത്.ലഹരിക്ക് അടിമയായ പ്രതി നൽകിയ മൊഴിയിൽ ഏറെയും പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണ് പരാമർശിച്ചത്.ഇതിനാൽ തന്നെയാണ് പ്രതിയുടെ മാനസിക ആരോഗ്യനില തൃപ്തികരമായ ശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് പോലീസ് ഒരുങ്ങിയത്.ഇന്ന് കസ്റ്റഡിയിൽ വാങ്ങുവാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്.എന്നാൽ പ്രതി ചികിത്സയിലായതിനാൽ ഇനിയും കസ്റ്റഡിയിൽ വാങ്ങുന്നത് നീളുമെന്നാണ് വിവരം.