ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318-Cയുടെ ഭാഗമായ ഹൈറേഞ്ച് മേഖലയിലെ 16 ലയൺസ് ക്ലബ്ബുകളുടെ സംയുക്ത ഓണാഘോഷം 30/08/2026 ഞായറാഴ്ച ചേറ്റുകുഴി വൈറ്റ് ഹൗസ് കൺവൻഷൻ സെന്ററിൽ വച്ച് നടത്തി.mmmഅത്തപ്പൂക്കളം, തിരുവാതിര, മലയാളി മങ്ക, കേരള ശ്രീമാൻ, വടംവലി, ഓണപ്പാട്ട് തുടങ്ങി വിവിധ കലാ-കായിക മത്സരങ്ങൾ പരിപാടിയോടനുബന്ധിച്ച് നടത്തി.
ഡിസ്ട്രിക്ട് ഗവർണർ വി. എസ്. ജയേഷ് സ്കൂളുകൾക്കും നിർധനരായ കുടുംബങ്ങൾക്കും വിതരണം ചെയ്യുന്നതിനായി തീരുമാനിച്ച ബി.എൽ.ഡി.സി. ലൂക്കർ ടെക്നോളജി ഫാനുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.റീജിയൺ ചെയർമാൻ അമൽ മാത്യു അധ്യക്ഷത വഹിച്ചു.
മത്സരവിജയികൾക്ക് ഡിസ്ട്രിക്ട് ഗവർണർ വി. എസ്. ജയേഷും ഏരിയാ ലീഡർ വി. അമർനാഥും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.ഡിസ്ട്രിക്ട് ലീഡർമാരായ ജോർജ് തോമസ്, ജോസഫ് പുതുമന, സന്തോഷ് ജോൺ കാഴ്ചപ്പള്ളി, എം. എം. ജോസഫ്, സിബി കൊല്ലംകുടി എന്നിവർ ആശംസകൾ അർപ്പിച്ചു.
സോൺ ചെയർമാൻമാരായ ജെബിൻ ജോസ്, അഡ്വ. ജോർജ് വേഴാമ്പത്തോട്ടം, സജിൻ സ്കറിയ, റീജിയൺ കോർഡിനേറ്റർമാരായ ജോസ് പുല്ലാന്തനാൽ, റോബിൻ തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.പരിപാടിയോടനുബന്ധിച്ച് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.



