Header Banner
ദേവപ്രിയക്ക് വീട്ടുപകരണങ്ങൾ നൽകി ഡിവൈഎഫ്ഐ

ദേവപ്രിയക്ക് വീട്ടുപകരണങ്ങൾ നൽകി ഡിവൈഎഫ്ഐ


സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗറാണി ദേവപ്രിയ യ്ക്ക് സിപിഐ(എം) ഇടുക്കി ജില്ലാ കമ്മിറ്റി വീട് ഒരുക്കിയപ്പോൾ വീട്ടുപകരണങ്ങൾ നൽകി ഡിവൈഎഫ്ഐ 




 


സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ  വിഭാഗത്തിൽ 100 മീറ്ററിൽ 12.69 സെക്കൻഡിൽ ഫിനിഷ് ചെയ്തു കൊണ്ട് 37 വർഷത്തെ റെക്കോർഡ് തകർത്ത കാൽവരി മൗണ്ട് സി എച്ച് എസ് വിദ്യാർത്ഥി ദേവപ്രിയക്ക് ആവശ്യമായ വീട്ടുപകരണങ്ങൾ ഡിവൈഎഫ്ഐ ശേഖരിച്ച് നൽകിയത്


 


ഇതിൻറെ ഭാഗമായി ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുപകരണം  ശേഖരിച്ച് നല്കി പരപ്പ് തയ്യിൽ ഹാർഡ്‌വെയർ ഉടമ ലിജു ജോസഫ് ആണ് വീട്ടുപകരണം  നൽകിയത് ഇടുക്കി കൂട്ടക്കൽ സ്വദേശി ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ് ദേവപ്രിയ


 


അച്ഛനും അമ്മയും സഹോദരങ്ങളും വല്യച്ഛനും അടങ്ങുന്ന ദേവപ്രിയയുടെ കുടുംബത്തിന് വാസയോഗ്യമായ വീടില്ലെന്ന് മീറ്റിനുശേഷം കോച്ച് ബിബിൻ ജോസഫ് ആണ് മാധ്യമങ്ങളെ അറിയിച്ചത് ശ്രദ്ധയിൽപ്പെട്ട സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ദേവപ്രിയക്ക് വീട് നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചിരുന്നുഇതിന്റെ ഭാഗമായി നിർമ്മിച്ച വീടിൻറെ താക്കോൽദാനം 21ന് ജില്ലയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിക്കുംവീട് പണി ആരംഭിച്ച സമയത്ത് ബിരിയാണി ചലഞ്ചിലൂടെ  50000/ രൂപ ഏലപ്പാറ ബ്ലോക്ക് കമ്മറ്റി ശേഖരിച്ച് നൽകിയിരുന്നു



പരപ്പ് തയ്യിൽ ഹാർഡ് വെയർ ഉടമ ലിജു ജോസഫിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ബി അനൂപ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പി .പി പ്രശാന്ത്, അഫ്സൽ മുഹമ്മദ്, പി.ആർ സനീഷ്, രതീഷ് രാജൻ , ജിത്തു ഗോപി, ജെയ്മോൾ രാജേഷ് എന്നിവർ പങ്കെടുത്തു