ഏലപ്പാറ >
ഏലപ്പാറ കാവക്കുളം ഗാന്ധിനഗറിൽ താമസം സുസന്ന ഭവനിൽ ആണ് ഒരേ ദിവസം അമ്മയും മകനും മരിച്ചത്. മകൻ ജയകുമാർ 54
രണ്ടുവർഷമായി ശരീരത്തിന്റെ ഒരു വശം തളർന്ന് വീട്ടിൽ വിശ്രമത്തിൽ ആയിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും ചേർന്ന് ജയകുമാറിനെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെട്ടു. തുടർന്ന് ബന്ധുക്കൾ മരണവാർത്ത വീട്ടിൽ അറിയിച്ചത്. മകന്റെ വിയോഗ വിവരം അറിഞ്ഞ മാതാവ് സെൽവ ഭാഗ്യം വീടിനുള്ളിൽ കുറഞ്ഞുവീണു. അയൽവാസികൾ മാതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല . അമ്മയും മകന്റെയും വേർപാട് നാടിനെ ആകെ നൊമ്പരപ്പെടുത്തി. ഇരുവരുടെയും സംസ്കാരം ശനിയാഴ്ച പകൽ മൂന്നിന് ബോണമി സി എസ് ഐ പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ ജെസ്സി പിതാവ് പരേതനായ അയ്യാ കുട്ടി.

