ഡോ. ഗിന്നസ് മാടസാമി യുഎൻ സസ്റ്റനബിൾ ഡെവലപ്‌മെന്റ് ഗോൾസ് നെറ്റ്‌വർക്ക് അംബാസഡറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
മനുഷ്യാവകാശ പ്രവർത്തകനും സുസ്ഥിര വികസന മേഖലയിലെ പ്രമുഖനുമായ ഡോ. ഗിന്നസ് മാടസാമിയെ യുണൈറ്റഡ് നേഷൻസ് സസ്റ്റനബിൾ ഡെവലപ്‌മെന്റ് ഗോൾസ് (UN SDG) നെറ്റ്‌വർക്കിന്റെ അംബാസഡറായി വീണ്ടും തിരഞ്ഞെടുത്തു.
ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന നൈജീരിയ ആസ്ഥാനമായ യൂ എൻ എസ് ഡി ജി എൻ ആണ് വീണ്ടും നിയമനം നൽകിയത്.
യുഎൻ ദർശനങ്ങൾ ഉൾപ്പെടെ 2030-ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്കാണ് ഈ അംഗീകാരം.
കഴിഞ്ഞ 4-ന് , യുഎൻ SDG നെറ്റ്‌വർക്കിന്റെ ഇന്റർനാഷണൽ പ്രസിഡന്റ് പ്രൊഫ. എഫ്രയിം സ്റ്റീഫൻ എസ്സിയൻ , ഇന്റർനാഷണൽ സെക്രട്ടറി അംബാസഡർ ഫാറാ ഡെലാൻസ് ലിനോട്ട് എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അടുത്ത അഞ്ചു വർഷത്തേക്ക് മാടസാമിയെ തെരെഞ്ഞെടുത്തത് . ലോകമെമ്പാടുമുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നവർക്ക് അംബാസഡർ പദവി നൽകുകയാണ് കമ്മിറ്റി യുടെ ലക്ഷ്യം.
വിവിധ ലോക രാജ്യങ്ങളിൽ നിന്നും 30 പേർ അടങ്ങുന്ന അംബാസഡർമാർ ആണ് ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നത്.
യുഎൻ നിശ്ചയിച്ച 2030-ലെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധതയും മനുഷ്യാവകാശ-സുസ്ഥിര വികസന പ്രവർത്തനങ്ങളുമാണ്
മാടസാമിയെ ഈ പദവിക്ക് അർഹനാക്കിയത്.
വരും വർഷങ്ങളിൽ സുസ്‌ഥിര വികസന ലക്ഷ്യങ്ങൾ ലക്ഷ്യമാക്കി നിരവധി പരിപാടികൾക്കു നേതൃത്വം നൽകുമെന്നു പറഞ്ഞ ഗിന്നസ് മാട സാമി നിലവിൽ കട്ടപ്പന ഹെഡ് പോസ്റ്റ് മാസ്റ്റർ ആയി സേവനം അനുഷ്ടിക്കുന്നു.

