Header Banner
ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗം തകര്‍ത്ത് സഹപാഠികള്‍.

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗം തകര്‍ത്ത് സഹപാഠികള്‍.

 


ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍. തൊടുപുഴ ഗ്രാന്‍ഡിസ് സ്ഥാപനത്തിലെ വിദ്യാര്‍ഥിയും അണക്കര സ്വദേശിയുമായ 19 കാരനാണ് ക്രൂരമായ മര്‍ദനമേറ്റത്.



തൊടുപുഴയിലെ ഗ്രാന്‍ഡിസ് സ്ഥാപനത്തില്‍ മൊബൈല്‍, ലാപ്‌ടോപ്പ് സര്‍വീസ് കോഴ്സിന് പഠിക്കുന്ന 19 കാരനാണ് സഹപാഠികളില്‍ നിന്ന് ക്രൂരമര്‍ദ്ദനമേറ്റത്. ഹോസ്റ്റലില്‍ മൂന്നുപേര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നത് കണ്ട വിദ്യാര്‍ഥി, അധ്യാപകരുടെ നിര്‍ദേശപ്രകാരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നല്‍കി. എന്നാല്‍, ലഹരി ഉപയോഗിച്ചവരെ ചോദ്യം ചെയ്ത് വിട്ടയച്ച അധ്യാപകര്‍ ഇവര്‍ക്കെതിരെ നടപടിയൊന്നുമെടുത്തില്ല. ദൃശ്യങ്ങള്‍ കൈമാറിയത് 19കാരന്‍ ആണെന്ന് മനസിലായതോടെയാണ് സഹപാഠികള്‍ ചേര്‍ന്ന് ജനനേന്ദ്രിയം അടക്കം മര്‍ദിച്ച് തകര്‍ത്തത്.



സംഭവത്തില്‍ ഒരാളെ തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമില്ല.