Header Banner
ശക്തമായ മഴയില്‍ ഏലപ്പാറ ചെമ്മണ്ണില്‍ മണ്ണിടിച്ചില്‍.

ശക്തമായ മഴയില്‍ ഏലപ്പാറ ചെമ്മണ്ണില്‍ മണ്ണിടിച്ചില്‍.

 


മണ്ണിടിഞ്ഞ് വിടിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു. വീടിനുള്ളില്‍ കുടുങ്ങിയ വീട്ടുടമസ്ഥനായ  ഒടിച്ചുകുത്തി വളവ് സ്വദേശി തങ്കരാജിനെ   നാട്ടുകാരെത്തിയാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിൻ്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്.



ശക്തമായ മഴയെ തുടര്‍ന്നാണ് ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി വളവിന് സമീപത്ത് താമസിക്കുന്ന തങ്കരാജിൻ്റെ വീടിൻ്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഇതോടെ  വീടും വാഹനങ്ങളും മണ്ണിനടിയിലായി. വീട്ടിലെ നായ കുരച്ച് ബഹളം വെച്ചത് ശ്രദ്ധിച്ചപ്പോഴാണ് മണ്ണിടിച്ചിൽ ഉണ്ടായത് അറിയുന്നത്.വീട്ടിലുണ്ടായിരുന്ന  മറ്റുള്ളവർ വഴിയിലേക്ക് ഓടി രക്ഷപെട്ടങ്കിലും തങ്കരാജ് വീട്ടിനുള്ളിൽ കുടുങ്ങി അയൽവാസിയായ മനോജും മറ്റുള്ളവരും ചേർന്നാണ് രക്ഷപെടുത്തിയത്



മണ്ണിടിച്ചിലില്‍ ജീവന്‍ തിരിച്ച് കിട്ടിയെങ്കിലും ഒരായുസ്സിന്‍റെ സമ്പാദ്യമത്രയും ഈ കുടുംബത്തിന് ഇല്ലാതായി. രണ്ട് ഇരുചക്ര വാഹനമടക്കം മൂന്ന് വാഹനങ്ങളും മണ്ണിനടിയിലാണ് പ്രദേശത്ത് ശക്തമായ മഴയായതിനാൽ മണ്ണ് മാറ്റാൻ സാധിച്ചിരുന്നില്ല കെ എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇന്ന് ഉച്ചയോടെ മണ്ണ് മാറ്റാൻ ആരംഭിച്ചു.