Header Banner
മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ കുമളി പോലീസ് വീണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി.

മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോൺ കുമളി പോലീസ് വീണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി.

 


വണ്ടിപ്പെരിയാർ സ്വദേശിയായ ഗോപികുട്ടൻ എന്നയാളുടെ ഫോണാണ് കുമളി പോലീസ് വീണ്ടെടുത്തത്. ​കഴിഞ്ഞ ജൂൺ മാസം ചോറ്റുപാറ എസ്റ്റേറ്റിലെ ഒരു സ്വകാര്യ ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന ഗോപികുട്ടന്റെ മൊബൈൽ ഫോൺ അവിടെ പണിയെടുക്കാൻ എത്തിയിരുന്ന ബീഹാർ സ്വദേശികൾ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.



​ഫോൺ നഷ്ടപ്പെട്ടതിനെ തുടർന്ന് ഗോപികുട്ടൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുമളി പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർ മാരിയപ്പൻ ഫോൺ കണ്ടെത്തി ഗോപികുട്ടന് കൈമാറി.