Header Banner
ഡോ: ശരണ്യ മോഹനനെ ആദരിച്ച് മഹിളാ കോൺഗ്രസ്.

ഡോ: ശരണ്യ മോഹനനെ ആദരിച്ച് മഹിളാ കോൺഗ്രസ്.

 


കണ്ണംപടി ആദിവാസി ഉന്നതിയിൽ നിന്നും ഡോക്ടറായ ശേഷം ഉപ്പുതറ സി എച്ച് സിയിൽ ജോലിയിൽ പ്രവേശിച്ച ഡോക്ടർ ശരണ്യ മോഹനെ മഹിളാ കോൺഗ്രസ് പ്രവർത്തകർ ആദരിച്ചു. ഡോ ശരണ്യ മോഹൻ്റെ വീട്ടിലെത്തിയാണ് പ്രവർത്തകർ ആദരിച്ചത്.
ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള  ഡോക്ടറായി സ്വന്തം നാട്ടിലെ ആശുപത്രിയിൽ തന്നെ സേവനമനുഷ്ഠിക്കാൻ തുടക്കമിട്ട ഡോ. ശരണ്യ മോഹനെ വീട്ടിലെത്തിയാണ് വനിതകോൺഗ്രസ് പ്രവർത്തകർ ആദരിച്ചത്.




ഇടുക്കി കണ്ണമ്പടി വനമേഖലയിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ശരണ്യ എം.ബി.ബി.എസ് ബിരുദം നേടിയത്. പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് ഒന്നാം ക്ലാസ്സോടെയാണ് ശരണ്യ വിജയിച്ചത്. വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്ന് ഉന്നത വിജയം നേടി സ്വന്തം ജനതയുടെ ഡോക്ടറായി മാറിയ ശരണ്യയുടെ വിജയം വകുപ്പിനും നാടിനും ഏറെ അഭിമാനകരമാണെന്ന് .



മഹിള കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻ്റ് ലാലി തോമസ് പറഞ്ഞു വഴിപോലുമില്ലാത്ത കണ്ണമ്പടി വനമേഖലയിൽ നിന്നാണ് ശരണ്യ പഠിച്ചുവളർന്നത്. വനത്തിനുള്ളിലെ പുന്നപ്പാറ ഊരിൽ കണ്ടത്തിൻകര കെ.എൻ. മോഹനന്റെയും മിനിമോളുടെയും ഏകമകളാണ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് മണ്ഡലം കമ്മറ്റികളുട ഉപഹാരം ഡോക്ടർ ശരണ്യക്ക് സമ്മാനിച്ചു. ചടങ്ങിൽ മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സിനിമോൾ ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ലാലി സെബാസ്റ്റ്യൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായ അംഗം ഓമന സോദരൻ, എന്നിവർ ഡോ ശരണ്യയെ അഭിനന്ദിച്ചു.