കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ ചിന്നാർ ഏറം പടത്തിന് സമീപമാണ് അപകടം ഉണ്ടായത്
തിരുവനന്തപുരത്തുനിന്ന് വരികയായിരുന്നു കാറാണ് റോഡിൽ നിന്നും ചിന്നാർ പുഴയിലേയ്ക്ക് മറിഞ്ഞത് വാഹനത്തിൽഒരു കുട്ടി ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നു
ഇതിൽ വാഹനം ഓടിച്ചിരുന്ന ജെറിൻ (38) ആണ് മരിച്ചത്
ഇതോടൊപ്പം മറ്റൊരാൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ പാലായിലെ ഉള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ബാക്കിയുള്ള ആളുകൾക്ക് പരിക്കുണ്ട്. യാത്രക്കാർ തിരുവനന്തപുരം കാരകോണം സ്വദേശികൾ ആണ്
