ഉപ്പുതറ വ്യാപാര ഭവനിൽ നടന്ന ചടങ്ങ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല രാജൻ ഉത്ഘാടനം ചെയ്തു.
റസിഡൻസ് അസ്സോസിയേഷൻ പ്രസിഡണ്ട് കെ.ഡി തോമസ് അധ്യക്ഷനായി.ഉപ്പുതറ സബ്ബ് ഇൻസ്പെക്ടർ അനിൽ കുമാർ തൂഫാൻ ബോധവത്കരണ ക്ലാസ്സ് നയിച്ചു.
സിബി മുത്തുമാകുഴി , റെജീന റീബായ്, വി.ജെ തോമസ്, റോജി സലീം, ജൂബി ബെൻ , സബിൻ പി.വി, , എന്നിവർ പ്രസംഗിച്ചു. ബോബിൻ തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണ സദ്യയ്ക്ക് ശേഷം പൊതു ചർച്ചയും തെരഞ്ഞെടുപ്പും
വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു. പുതിയ പ്രസിഡണ്ടായി സിബി മുത്തുമാക്കുഴി.സെക്രട്ടറിമാരായി, ബോബിൻ പ്ലാത്തറ,റെജീന റീബായി,ട്രഷറർ വി ജെ തോമസ് എന്നിവരെ തെരഞ്ഞെടുത്തു.



