കുമളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി. കുമളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അഭിലാഷ് കുമാർ സ്റ്റേഷൻ പരിധിയിൽ പട്രോളിങ്ങ് നടത്തുന്നതിനിടയിൽ ചെങ്കര ഭാഗത്ത് ഗഞ്ചാവ് ചെടി വളർന്നുനിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെങ്കര എട്ടേക്കർ ഭാഗത്ത് തേയിലത്തോട്ടത്തിൽ 1.54 മീറ്റർ ഉയരമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഗഞ്ചാവ് ചെടി കുമളി പോലീസ് കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

