മാവടി സ്വദേശി ജിനേഷ് ആണ് കളഞ്ഞു കിട്ടിയ മാല രാജാക്കാട് പോലീസിനെ ഏൽപ്പിച്ച ഉടമയ്ക്ക് തിരികെ നൽകിയത്. ഏറ്റുമാനൂർ സ്വദേശിയായ ജോയ് മോൻ ഐപ്പിന്റെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് രാജക്കാട് ഭാഗത്ത് വെച്ച് നഷ്ടപ്പെട്ടത്. തുടർന്ന് സ്വർണ്ണമാല കളഞ്ഞുകിട്ടിയ മാവടി സ്വദേശി ജിനേഷ് തോമസ് വിവരം രാജക്കാട് പോലീസിനെ അറിയിക്കുകയും സ്വർണ്ണമാല സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു. രാജക്കാട് പോലീസ് ഇൻസ്പെക്ടർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ ആവശ്യമായ പരിശോധനകൾ പൂർത്തിയാക്കി സ്വർണ്ണമാല ഉടമയായ ജോയ് മോൻ ഐപ്പിന് കൈമാറി. ജിനേഷ് തോമസിന്റെ മാതൃകാപരമായ പ്രവർത്തനത്തെ ഇടുക്കി ജില്ലാ പൊലീസ് അഭിനന്ദിച്ചു.

