Header Banner
ആലടിയിൽ വയോധികയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

ആലടിയിൽ വയോധികയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

 


ആലടി ആറേക്കർ മൈലക്കൽ മേരിക്കുട്ടി ജോസഫിനെയാണ് തീ പടർന്ന് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മകൻ ജയ്സൺ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അടുക്കളയിൽ മാതാവ് മരിച്ച നിലയിൽ കണ്ടെത്തിയത് ഉപ്പുതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



അടുക്കളയിൽ തീകത്തിക്കുന്നതിനിടയിൽ ശരീരത്തേക്ക് തീപിടിച്ചതാണന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയും മകൻ ജയ്‌സണും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത് മേരിക്കുട്ടിക്ക് വിവിധ രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ സമീപവാസികളോട് ഇടക്ക് നോക്കണമെന്ന് പറഞ്ഞാണ് ജയ്‌സൺ പണിക്ക് പോയിരുന്നത്. അടുക്കളയിലുണ്ടായിരുന്ന കസേരയും മറ്റും കത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ സമീപത്തെ വീട്ടിലെത്തി തിരികെ പോയതാ ഞ്ഞ് മേരിക്കുട്ടി. സംഭവം എപ്പോഴാണ് നടന്നതെന്ന് വ്യക്തമല്ല. ഉപ്പുതറ പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ദ്ധരും പോലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മേരികുളം സെൻ്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും ജയ്സണെ കൂടാതെ ജൂലിയ ജോസഫ്,  ജയ്മോൾ ജോസഫ് എന്നിവരാണ് മറ്റ് മക്കൾ.