Header Banner
കാലവർഷ ഭീതിയിൽ തോട്ടം തൊഴിലാളികൾ.

കാലവർഷ ഭീതിയിൽ തോട്ടം തൊഴിലാളികൾ.

 


കാലവർഷം ശക്തമായതോടെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ നെഞ്ചിൽ തീയാണ്. മേൽക്കൂര ദ്രരിച്ചും, ഭിത്തികൾ  പൊട്ടിപ്പൊളിഞ്ഞും ഏത് നിമിഷവും തകർന്ന്  വീഴാവുന്ന അവസ്ഥയിലാണ് പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന നാല് തോട്ടങ്ങളിലേയും ലയങ്ങളുടെ സ്ഥിതി.



കഴിഞ്ഞ ദിവസം രാത്രിയിൽ ഉപ്പുതറ ലോൺട്രി എസ്റ്റേറ്റിലെ 23 ഡിവിഷനിൽ ലയത്തിൻ്റെ മേൽക്കൂരയുടെ കഴുക്കോൽ ഒടിഞ്ഞ് ഓട് നിലംപൊത്തി. ഭാഗ്യം കൊണ്ടാണ് താമസക്കാർ പരിക്കേൽക്കാതെ  രക്ഷപെട്ടത്.  2000 ൽ തോട്ടം പൂട്ടിയതോടെ സംയുക്ത തൊഴിലാളി  യൂണിയൻ വീതിച്ചു നൽകിയ പ്ലോട്ടിലെ കൊളുന്തു നുള്ളി വിൽപ്പന നടത്തിയാണ് തൊഴിലാളികൾ ഉപജീവനം നടത്തുന്നത്.




മാറി താമസിക്കാനോ, മേൽക്കൂരയുടെ  അറ്റകുറ്റപ്പണികൾ ചെയ്യാനോ ഇവർക്ക് മാർഗമില്ല. പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ,  ലോൺട്രി, എം.എം.ജെ. പ്ലാന്റേഷന്റെ ബാണാമി, കോട്ടമല എന്നീ തോട്ടങ്ങളാണ് കാൽ നൂറ്റാണ്ടായി പൂട്ടിക്കിടക്കുന്നത്. ഇവിടെ നാലിടങ്ങളിലുമായി 2200-ഓളം സ്ഥിരം തൊഴിലാളി കുടുംബങ്ങളുണ്ട്. ലയങ്ങളുടെ നവീകരണത്തിന് രണ്ട് ബജറ്റുകളിലായി 20 കോടി രൂപ മുൻ സർക്കാർ  അനുവദിച്ചിരുന്നു.. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്താൻ 33 . 7 ലക്ഷം രൂപ അനുവദിച്ചിരുന്നു.  എസ്റ്റിമേറ്റെടുത്ത് ഒരു വർഷം കഴിഞ്ഞ് ഒരു വർഷമായിട്ട് ലയങ്ങൾ നവീകരിക്കാൻ ഒരു നടപടിയും ഉണ്ടായില്ല.