അഞ്ചുവർഷം മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുക്കാത്തിൽ ആദിവാസി യുവാവിന്റെ പ്രതിഷേധം.ജെസിബിക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് ആത്മഹത്യചെയ്യുമെന്ന് യുവാവിന്റെ ഭീഷണി കഞ്ഞിക്കുഴിപഴയരിക്കണ്ടം സ്വദേശി അജീഷാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. 4മണിക്കൂർ നിണ്ട സമരത്തിന് ശേഷം DF0 യുമായ് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
2020-ൽകഞ്ഞിക്കുഴിയിൽ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെ വനം വകുപ്പിന്റെ സ്ഥലമാണെന്ന് ആരോപിക്കുകയും ജെസിബി ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിലേയ്ക് എത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതു പ്രകാരം ജെ.സി. ബിയുമായി എത്തിയെങ്കിലും കേസ് എടുത്ത ശേഷം ജെസിബി വിട്ടുകൊടുത്തില്ലന്നും അജീഷ് പറഞ്ഞു. ഇത് സംബന്ധിച്ച് വനംവകുപ്പിന് ഉണ്ടായ നഷ്ടം 500 രൂപ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് അറിയാൻ കഴിഞ്ഞതായും അജീഷ് വ്യക്തമാക്കി.
നഗരം പാറ റെയിഞ്ച്ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് തന്റെ JCB നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിന് കീഴിൽ ഉള്ള തുടർന്ന് നേര്യമംഗലം ചെമ്പൻ കുഴി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. എന്നാൽ കോടതി ഉത്തരവുമുണ്ടായിട്ടും ജെസിബി വിട്ടുകൊടുക്കാൻ വനപാലകർ തയ്യാറായില്ലെന്നും കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് വാഹനം പൂർണമായി നശിച്ചു, ജെസിബി പിടിച്ചിട്ടതോടെ വലിയ കടബാധ്യതയാണെന്നും ജീവിതം തകർന്നു എന്നുമാണ് അജീഷിന്റെ ആരോപണം. തനിക്കുണ്ടായ നഷ്ടം തിരികെ കിട്ടാതെ പിന്നോട്ടില്ലെന്നും ഇയാൾ വ്യക്തമാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരും കവളങ്ങാട് പഞ്ചായത്ത് ജനപ്രതിനിധികളും ഊന്ന്കല്ല് പോലീസ് ഇൻസ് ഇൻസ്പെക്റും സ്ഥലത്ത് എത്തി നടത്തിയ ചർച്ചയിൽ ഡി.ഫ് .ഒ .യും മായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. .


