Header Banner
ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്.

ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്.

 


വാഗമണ്ണിൽ നിന്നും വിനോദ സഞ്ചാരികളുമായെത്തിയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ഡ്രൈവർക്കും  യാത്രക്കാർക്കും പരിക്ക് കൂവലേറ്റം -കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത് ജീപ്പ് ഡ്രൈവർ ചോറ്റുപാറ സ്വദശി രാജേഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകട കാരണം.



വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്നാട് സേലം സ്വദേശികളുമായി എത്തിയ ജീപ്പാണ് അപകടത്തിൽപ്പെട്ടത് ഡ്രൈവർ ഉൾപ്പടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ഡ്രൈവർ രാജേഷിനും യാത്രക്കായ ഗോപിനാഥ് (44) നിഷാന്ത് (24) സെന്തിൽ കുമാർ (48) എന്നിവർക്കാണ് പരിക്കേറ്റത് വളകോട്ടിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം 3 പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു