സ്വരാജ് സയൺ പബ്ലിക് 2026- 27 വർഷത്തെ സ്കൂൾ പാർലമെന്റ് സ്ഥാനാരോഹണം സംഘടിപ്പിച്ചു
ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ: എ നസീം ഐ.പി എസ് ഉത്ഘാടനം ചെയ്തു.എൻ സി സി കേഡറ്റുകളുടെ പരേഡ്, ഗാർഡ് ഓഫ് ഓണർ, ബാൻഡ് സല്യൂട്ട് എന്നിവയുടെ അകമ്പടികളോടെ മുഖ്യാതിഥിയായ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ, എ നസീം ഐ പി എസിനെ വേദിയിലേക്ക് സ്വീകരിച്ചു.
യോഗത്തിന് ഡോ ഫാ : ഇമ്മാനുവൽ കിഴക്കേ തലയ്ക്കൽ അധ്യക്ഷനായി വിദ്യാർത്ഥികളിൽ വളരേണ്ട നേതൃത്വ പാടവത്തെക്കുറിച്ചും ഉദ്ബോധനം നൽകി കുട്ടികൾ ലോകത്തിൻ്റെ കരുതൽ ധനമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജ്ഞാനം ആത്മ ജ്ഞാനം ആണെന്നും നമ്മൾ നമ്മളെ തിരിച്ചറിയുക ഈ തിരിച്ചറിവ് ഉണ്ടാകുമ്പോൾ നമുക്ക് എന്ത് അറിയാമെന്നും എന്ത് അറിയില്ല എന്നും തിരിച്ചറിവ് ഉണ്ടാകുമെന്നും ആത്മജ്ഞാനം ഉണ്ടാകുമ്പോൾ ആത്മ വിശ്വാസം ഉണ്ടാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ ദുരന്തം നാം നമ്മെ അറിയാതെ പോകുന്നതാണെന്നും ഡോ. എ നസീം ഐ പി എസ് ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
സ്കൂൾ പാർലമെന്റ് ഭാരവാഹികൾക്കുള്ള ബാഡ്ജ് വിതരണവും സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും യോഗത്തിൽ നടന്നു.
സ്കൂൾ പ്രിൻസിപ്പൽ ഫാ : റോണി ജോസ് എം സി ബി എസ്, പി ടി എ പ്രസിഡന്റ് അഭിലാഷ് മാത്യു എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു.



