Header Banner
ഓണച്ചന്ത ലക്ഷ്യമാക്കി വാഴത്തോപ്പിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

ഓണച്ചന്ത ലക്ഷ്യമാക്കി വാഴത്തോപ്പിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു

ഓണച്ചന്ത ലക്ഷ്യമാക്കി വാഴത്തോപ്പിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. വാഴത്തോപ്പിൽ പ്രവർത്തിക്കുന്ന തണൽ കർഷക സംഘത്തിന് ഹരിതാരവം പദ്ധതിയിലൂടെ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത് വഴിയാണ് പദ്ധതിക്ക് തുടക്കം ആയത്. ഓണം ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ പൂക്കൾക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന കേരളത്തിന്റെ സാഹചര്യത്തിൽ, പ്രാദേശിക പൂക്കൃഷി പ്രോത്സാഹിപ്പിക്കാൻ മാതൃകാപരമായ പദ്ധതിയുമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിതാരവം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ചെണ്ടുമല്ലി തൈകൾ ഉപയോഗിച്ച് വാഴത്തോപ്പ് തണൽ കർഷകസംഘം വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന് സമീപത്ത് ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളാണ് കേരളത്തിലെ പൂക്കളുടെ പ്രധാന വിതരണക്കാർ. പ്രത്യേകിച്ച് ഓണം, വിഷു, ക്ഷേത്രോത്സവങ്ങൾ തുടങ്ങിയ അവസരങ്ങളിൽ പൂക്കളുടെ ആവശ്യകത കുത്തനെ ഉയരുമ്പോൾ കേരളം പൂർണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിൽ ഇടുക്കി പോലുള്ള മലയോര മേഖലകളിൽ ചെണ്ടുമല്ലി ഉൾപ്പെടെയുള്ള വാണിജ്യ പൂക്കൃഷിക്ക് വലിയ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഹരിതാരവം പദ്ധതിയിലൂടെ കർഷകസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
വാഴത്തോപ്പ് കൃഷി ഓഫീസർ ശ്രുതി കെ, കൃഷി അസിസ്റ്റന്റ് ജോഷി സെബാസ്റ്റ്യൻ എന്നിവരുടെ സാങ്കേതിക നിർദേശപ്രകാരമാണ് കൃഷി നടത്തുന്നത്. ഹൈറേഞ്ച് മേഖലയിൽ ഇത്തരത്തിൽ വ്യാപകമായ ചെണ്ടുമല്ലി കൃഷിക്ക് തുടക്കമാകുന്നത് ശ്രദ്ധേയമാണ്. രണ്ട് മാസത്തിനകം പൂക്കൾ വിരിയുന്നതോടെ വാഴത്തോപ്പ് പഞ്ചായത്ത് പരിസരം നിറപ്പകിട്ടാർന്ന കാഴ്ചയായി മാറുമെന്നും, സന്ദർശകരെ ആകർഷിക്കുന്ന സെൽഫി പോയിന്റായി മാറുമെന്നും കർഷകർ പ്രതീക്ഷിക്കുന്നു. ചെണ്ടുമല്ലി പൂക്കൾക്ക് ഓണം, ക്ഷേത്രങ്ങൾ, വിവാഹങ്ങൾ, പൊതുപരിപാടികൾ എന്നിവയുൾപ്പെടെ വർഷം മുഴുവൻ വിപണിയിൽ ആവശ്യക്കാർ ഉള്ളതിനാൽ കർഷകർക്ക് മികച്ച വരുമാനം നേടാൻ കഴിയുന്ന കൃഷികളിലൊന്നാണ് ഇത്. കുറഞ്ഞ കാലയളവിൽ വിളവെടുക്കാനാകുന്നതും വിപണി സാധ്യത കൂടുതലുള്ളതുമാണ് ചെണ്ടുമല്ലി കൃഷിയുടെ പ്രധാന പ്രത്യേകത. മുൻപ് വിവിധ കൃഷികളിൽ മികച്ച വിജയം കൈവരിച്ച തണൽ കർഷകസംഘത്തിന് ചെണ്ടുമല്ലി കൃഷിയിലും മാതൃകാപരമായ നേട്ടം കൈവരിക്കാൻ കഴിയുമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്ര മോൾ ജിന്നി അഭിപ്രായപ്പെട്ടു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക ഉൽപാദനം വർധിപ്പിക്കുകയും പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയുമാണ് ഹരിതാരവം പദ്ധതിയുടെ ലക്ഷ്യമെന്നും സാന്ദ്ര മോൾ ജിന്നി പറഞ്ഞു.
തണൽ കർഷകസംഘം പ്രസിഡന്റ് ബാബു ചേറ്റാനി അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു നിള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷോബി ജയ്സൺ, ജോസഫ് പി.പി., കൃഷി ഓഫീസർ ശ്രുതി കെ, കൃഷി അസിസ്റ്റന്റ് ജോഷി സെബാസ്റ്റ്യൻ, സംഘം സെക്രട്ടറി ലാലു കുന്നംകോട്ട് എന്നിവർ പ്രസംഗിച