നൂറോളം കുടുംബങ്ങളുടെ തലക്ക് മുകളിൽ ഭീതി പടർത്തി എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന വിധം അടർന്നു മാറിയ കൂറ്റൻ പാറ.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പൊന്നാമലയിലാണ് പാറ അപകടാവസ്ഥയിൽ നിലകൊള്ളുന്നത്.തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് അപകടവസ്ഥ ബോധ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി........
<

കഴിഞ്ഞദിവസമാണ് കൂറ്റൻപാറ അടർന്ന് മാറിയത്. പ്രദേശത്ത് മരക്കുറ്റിയിൽ തടഞ്ഞു നിൽക്കുന്ന നിലയിലാണ് നിലവിൽ പാറയുള്ളത്.പാറ സ്ഥിതി ചെയ്യുന്നതിന് താഴ്ഭാഗത്തായി കാരിത്തോട് വരെ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്.ഇവിടെ നിന്നും പാറ തെന്നി നീങ്ങിയാൽ വലിയ ദുരന്തമായിരിക്കും സംഭവിക്കുക.അപകടാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തെക്കേൽ വില്ലേജ് ഓഫീസിലും തഹസിൽദാരെയും വിവരം ധരിപ്പിച്ചതിന് തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു.വലിയ അപകടാവസ്ഥയിലാണ് പാറ നിലകൊള്ളുന്നതെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകി മടങ്ങുകയും ചെയ്തു.ദുരന്തനിവാരണ അതോറിറ്റി അധികൃതരെ സ്ഥലത്ത് എത്തിച്ച് പാറ നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്നായിരുന്നു അധികൃതർ പറഞ്ഞത്.എന്നാൽ പിന്നീട് ജനപ്രതിനിധികൾ വിളിച്ചിട്ട് ഫോൺ പോലും എടുക്കുവാൻ തഹസിൽദാർ തയ്യാറാകുന്നില്ലന്നാണ് ഉയരുന്ന ആക്ഷേപം....

അടിയന്തരമായി ജനങ്ങൾക്ക് സുരക്ഷ ഒരുക്കുവാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നൂറോളം കുടുംബങ്ങളുടെ തലക്ക് മുകളിൽ ഭീതി പടർത്തി എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന വിധം അടർന്നു മാറിയ കൂറ്റൻ പാറ.നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പൊന്നാമലയിലാണ് പാറ അപകടാവസ്ഥയിൽ നിലകൊള്ളുന്നത്.തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ച് അപകടവസ്ഥ ബോധ്യപ്പെട്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി........