Header Banner
അതിർത്തി മേഖലയായ കുമളി റോസാപ്പൂക്കണ്ടത്ത് വൻ നിരോധിത പുകയില വേട്ട.

അതിർത്തി മേഖലയായ കുമളി റോസാപ്പൂക്കണ്ടത്ത് വൻ നിരോധിത പുകയില വേട്ട.

 


രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ, സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന ട്രാവലർ വാഹനത്തിൽ നിന്നും 30 ചാക്കിലധികം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന 'ഹാൻസ്' ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.



റോസാപ്പൂക്കണ്ടം ഭാഗത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ശേഖരം. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി എത്തിച്ചതാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കായുള്ള അന്വേഷണം എക്സൈസ് സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും അതിർത്തി മേഖലകളിൽ കർശന പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.