Header Banner
പടമുഖം ക്ഷീരസംഘം സാമ്പത്തിക തട്ടിപ്പ്: മുൻ സെക്രട്ടറിയിൽ നിന്നും 36 ലക്ഷത്തിലധികം രൂപ ഈടാക്കാൻ ഉത്തരവ്.

പടമുഖം ക്ഷീരസംഘം സാമ്പത്തിക തട്ടിപ്പ്: മുൻ സെക്രട്ടറിയിൽ നിന്നും 36 ലക്ഷത്തിലധികം രൂപ ഈടാക്കാൻ ഉത്തരവ്.

 


സാമ്പത്തിക തട്ടിപ്പിൽ പടമുഖം ക്ഷീരസംഘം മുൻ സെക്രട്ടറി ഇലവുംകുന്നേൽ ബിജു എബ്രഹാമിൽ നിന്ന് 36,32,469 ഈടാക്കാൻ ആർബിട്രേറ്റർ ഉത്തരവ്. 2000 മുതൽ 2019 വരെ വ്യാജ ബില്ലുകളും വൗച്ചറുകളും നിർമ്മിച്ച് ഭാര്യയുടെ അക്കൗണ്ടിലേക്ക് ഉൾപ്പെടെ പണം മാറ്റി തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.



തുക ഈടാക്കാൻ തുടർ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ക്ഷീരസംഘം അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പടമുഖം ക്ഷീരസംഘം സെക്രട്ടറിയായിരുന്ന ഇലവുംകുന്നേല്‍ ബിജു എബ്രഹാമില്‍ നിന്ന് 36,32,469 രൂപ ഈടാക്കാന്‍ ആര്‍ബിട്രേറ്റര്‍ ഉത്തരവിട്ടതായി ക്ഷീര സംഘം പ്രസിഡന്‍റ് ജോബി ജോസഫ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.



2000 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സെക്രട്ടറി ബിജുവും, ഭാര്യ ബെറ്റിയും ചേര്‍ന്ന് വ്യാജ വൗച്ചറുകളും ബില്ലുകളും ഉണ്ടാക്കി പണം തട്ടുകയായിരുന്നു. സംഘത്തിന് ലഭിക്കേണ്ട കാലിത്തീറ്റയുടെ ബോണസ് ഉള്‍പ്പെടെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റി നിരവധി തവണ പണം തട്ടിയെടുത്തിരുന്നു. ഒരു ദിവസം 4000 ലിറ്റര്‍ വരെ പാല്‍ അളന്നിരുന്നതിനാല്‍ തട്ടിപ്പ് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.




മില്‍മ കെട്ടിടത്തിന്‍റെ പൂട്ട് തുറക്കാതെ ഒന്നേകാല്‍ ലക്ഷം രൂപ മോഷണം പോയതായി സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് ഭരണ സമിതി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ ചുമതലയേറ്റ് ഭരണസമിതിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പണം ഈടാക്കാന്‍ വിധി ഉണ്ടായിട്ടുള്ളത്.



പണം ഈടാക്കുന്നതിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ പി എം ജോയി, സോണി ജോസഫ്, സുജി മാത്യു, ബാബു കുമ്പിളിവേലില്‍ എന്നിവര്‍ പറഞ്ഞു.
ഇതിന് ഒരു ഹെഡിങ് തരുക മൂന്ന് സെന്റെൻസ് ദൈർഘ്യം.