പൂട്ടികിടക്കുന്ന തോട്ടം തെഴിലാളികൾക്ക് ഓണം അലവൻസ് അനുവദിക്കണമെന്ന് ആവിശ്യപെട്ട് പീരുമേട് എംഎൽഎ സിറിയക്ക് തോമസ് തൊഴിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. തന്റെ നിയോജകമണ്ഡലത്തിൽ നിരവധി തോട്ടങ്ങൾ പൂട്ടികിടക്കിടക്കുന്നുണ്ടന്നും ഇതൊക്കെ തുറക്കുന്നത്തിനും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സർക്കാർ അനുഭവപൂർവമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പ് നൽകീട്ടുണ്ടെന്നും അതിന്റെ ആദ്യപടിയെന്നോളമാണ് ഉത്സവബത്തയിൽ കൂടുതൽ തൊഴിലാളികളെ ഉൾപ്പെടിത്തികൊണ്ട് ഇത് നൽകണമെന്ന് ആവിശ്യപ്പെട്ടകൊണ്ട് മന്ത്രിയെ നേരിൽ കണ്ട് കാര്യം ആരാഞാത്.
പോബ്സൻ ഉൾപ്പെടെയുള്ള തോട്ടങ്ങൾ തുറക്കുവാൻ വേണ്ട നടപടികൾ അടിയന്തിരമായി നടപടി സ്വീകരിക്കണമേന്നുo സിറിയക്ക് തോമസ് മന്ത്രിയോട് ആവിശ്യപ്പെട്ടു ൽ.നിരവധിയായ തോട്ടങ്ങളാണ് പീരുമേട്ടിൽ പൂട്ടികിടക്കുന്നത് ഇക്കാരണത്താൽ തോട്ടം തൊഴിലാളികൾ ദുരിതത്തിലാണ് ഇതിനൊക്കെ അടിയന്തിര പരിഗണന നൽകണമെന്ന് സിറിയക്ക് തോമസ് പറഞ്ഞു. എംഎൽഎ പറഞ്ഞ കാര്യങ്ങൾ അനുഭപൂർവം പരിഗണിച്ചുകൊണ്ട് ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.


