സെൻ്റ് : മേരീസ് പാരീഷ് ഹാളിൽ നടന്ന ചടങ്ങ് ഇൻഫാം ഹൈറേഞ്ച് മേഖല ഡയറക്ടർ റവ ഫാ : റോബിൻ പട്രക്കാലായിൽ ഉത്ഘാടനം ചെയ്തു. താലൂക്ക് ഡയറക്ടർ റവ.ഫാ . സെബാസ്റ്റ്യൻ പെരുന്നിലത്ത് അദ്ധ്യക്ഷനായി ഇൻഫാം ഉപ്പുതറ താലൂക്കിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 9 ഗ്രാമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് താലൂക്ക് അസംബ്ലിയിൽ പങ്കെടുത്തത്.
കാർഷിക ഗ്രാമത്തിലെ സാധ്യതകൾ ആവശ്യങ്ങൾ പ്രശ്നങ്ങൾ എന്നിവ പഠിക്കുകയും വിലയിരുത്തുകയും ഗ്രാമതലത്തിൽ പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുകയും കുടുംബങ്ങളുടെ വളർച്ചക്കും അഭിവ്യദ്ധിക്കും വേണ്ട പദ്ധതികളും പ്ലാനുകളും തയാറാക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താലൂക്ക് അസംബ്ലി സംഘടിപ്പിച്ചത്
യൂണിറ്റ് തലത്തിലും ഗ്രാമ സമിതി തലത്തിലും അസംബ്ലി കൂടി നാടിൻ്റെ വികസനത്തിന് ആവശ്യമായ ചർച്ചകൾക്ക് ശേഷമാണ് താലൂക്ക് അസംബ്ലി സംഘടിപ്പിച്ചത് ഉപ്പുതറ, ആലംമ്പള്ളി , ചിന്നാർ, ചെമ്മണ്ണ്, മരിയഗിരി , രാജഗിരി , പുളിങ്കട്ട, പുള്ളിക്കാനം, ഉളുപ്പുണി, എന്നീയുണിറ്റുകളിലെ സെക്രടറി മാർ അവതരിപ്പിച്ച റിപ്പോർട്ടിന് ശേഷം പൊതുചർച്ചയും നടന്നു വിവിധ തരം പഴവർഗ്ഗങ്ങളും , പച്ചക്കറികളും , സുഗന്ധ വ്യഞ്ജനങ്ങളും കൊണ്ട് അലങ്കരിച്ച മേശകൾ ഏറെ ആകർഷകമായിരുന്നു താലൂക്ക് രക്ഷാധികാരി റവഃഫാ : സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി താലൂക്ക് കോഡിനേറ്റർ ജോസ് വടക്കേടത്ത് വിഷയാവതരണം നടത്തി, റവഃസി : ആനി ജോൺ എസ് എച്ച്, സന്തോഷ് കോട്ടിരിക്കൽ, തോമസ് തുപ്പലഞ്ഞിയിൽ, പി.വി മാത്യു, ആലീസ് ചെറുപറമ്പിൽ, എൽസമ്മ പുലിക്കുഴിയിൽ എന്നിവർ പ്രസംഗിച്ചു.



