Header Banner
കണ്ണംമ്പടി ഹൈസ്കൂളിന് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ലക്ഷ്യം എന്ന് അഡ്വ. സിറിയക്ക് തോമസ് എം എൽ എ.

കണ്ണംമ്പടി ഹൈസ്കൂളിന് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ലക്ഷ്യം എന്ന് അഡ്വ. സിറിയക്ക് തോമസ് എം എൽ എ.

 


കണ്ണംമ്പടി ഹൈസ്കൂളിന് അടിസ്ഥാന സൗകര്യമൊരുക്കുകയാണ് ലക്ഷ്യം എന്ന്  അഡ്വ. സിറിയക്ക് തോമസ് എം എൽ എ. കണ്ണംമ്പടി സ്കൂളിൽ സംഘടിപ്പിച്ച പ്രഗതി 2026 എന്ന പരിപാടി ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കണ്ണംപടി സ്കൂളിൻ്റെ പരാധീനതകൾ പരിഹരിച്ച് ഇവിടുത്തെ കുട്ടികളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ഉയർത്താൻ കഴിയണം കായികമായി  കഴിവുള്ള കുട്ടികൾക്ക്  കായിക പരിശീലനം നൽകണം എന്നും കണ്ണംമ്പടി സ്കൂളിന് വേണ്ട അടിസ്ഥാന സൗകര്യം ഉയർത്തുന്നതിന് ആവശ്യമായ നടപടി തൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സിറിയക് തോമസ് എം എൽ എ  പറഞ്ഞു.



സ്കൂൾ പഠനോപകരണ വിതരണം, ഐ ഡി കാർഡ് വിതരണം, തൂഫാൻ ബോധവത്കണംഎന്നീ പരിപാടികൾ സംയുക്തമായി  പ്രഗതി 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് . യോഗത്തിൽ ലഹരി ബോധവത്കരണ നാടൻ പാട്ടും ഏകാംഗ ദൃശ്യാവിഷ്കരണവും നടന്നു യോഗത്തിൽ പിടി എ പ്രസിഡൻ്റ് പി ബി മിഥുൻ, അധ്യക്ഷനായി എച്ച് എം ഇൻ ചാർജ്ജ് സെൽവി എം , അധ്യാപിക സുമ എസ്, ജാവകാരുണ്യ പ്രവർത്തകൻ കെ ആർ റിൻ്റോ  ,സ്വജേഷ്, നെഡാർഡ് ആനിമേറ്റർ ജോസ് സ്കറിയ, റെജി കുമാർ എന്നിവർ സംസാരിച്ചു.