കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വിദ്യാർത്ഥി സമരത്തിനും ജനപ്രതിനിധികൾക്കും നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് പ്രകടനവും യോഗവും നടത്തി.
ഡി സി സി സെക്രട്ടറി അഡ്വ : അരുൺ പൊടിപാറ ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് ഷാൽ വി.എസ് അധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജോർജ് കുറുമ്പുറം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സമാപിച്ചു NEET-UG ഉൾപ്പെടെയുള്ള പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഹുൽ ഗാന്ധി, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് അടക്കമുള്ള ജനപ്രതിനിധികളെ കൈയേറ്റം ചെയ്ത ഡൽഹി പോലീസിന്റെയും കേന്ദ്രസേനയുടെയും നടപടി അത്യന്തം അപലപനീയമാണെന്ന് നേതാക്കൾ പറഞ്ഞു.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലാലി സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശിവൻകുട്ടി, ജി രാജരത്തിനം , ജോസഫ് , കൊച്ചുമോൾ , ജോളി , എന്നിവർ പ്രസംഗിച്ചു ജോർജ് ജോസഫ് , ജയരാജ് , സി ജെ ജോണി, ജോണി ജോസഫ് , എന്നിവർ നേതൃത്വം നൽകി പോലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധങ്ങളുടെ ഭാഗമായാണ് പ്രകടനം നടത്തിയത്.



