Header Banner
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് റോഡ് ഉപരോധം

കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി ചെറുതോണിയിൽ റോഡ് ഉപരോധം.
യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സംസ്ഥാന സ
ദേശീയപാതകൾ ഉപരോധിച്ച് പ്രതിഷേധം  ചെറുതോണിയിൽ 15 മിനിറ്റ് ഗതാഗതം തടസപ്പെട്ടു.പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
 

ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും എതിരെ  പൊലീസ് സേന നടത്തുന്ന നടപടികളിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

 പ്രതിഷേധത്തിന്റെ ഭാഗമായി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.

ചെറുതോണിയിൽ നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. തുടർന്ന് ദേശീയപാത ഉപരോധിച്ചതോടെ പ്രദേശത്ത്  ഗതാഗതം തടസപ്പെട്ടു. 


 കെപിസിസി അംഗം എ.പി. ഉസ്മാൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
 യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. എം.ഡി. അർജുനൻ, മാർട്ടിൻ വള്ളാടിയിൽ, സി.പി. സലീം, നിഖിൽ പൈലി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി.