പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പീരുമേട്, കരടിക്കുഴി കരുവാടുംമൂഴി സ്വദേശി ആനന്ദിനെ തിരേയാ ണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് ബിൽകുൽ ജി ആർ ശിക്ഷ വിധിച്ചത്. 2020 പീരുമേട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പീരുമേട് പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ഡി. രജീഷ് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സുസ്മിത ജോൺ ഹാജരായി. പോക്സോയിലെ വിവിധ വകുപ്പ് പ്രകാരം 10 വർഷത്തെ കഠിനതടവും 50,000/- രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കൂടി കഠിന തടവും അനുഭവിക്കണം.

