ഉപ്പുതറ 9 ഏക്കർ സൂര്യകാന്തി കവലക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി,പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് കണ്ടെത്തിയത്; വനം വകുപ്പ് അധികൃതർ എത്തി പിടികൂടി.
പറമ്പിൽ കാടുവെട്ടിയിരുന്ന ആളുകൾ പഞ്ചായത്തിൽ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഷീലാ രാജൻ , വൈസ് പ്രസിഡൻ്റ് രമണി രൂപേഷ് , പഞ്ചായത്ത് അംഗങ്ങളായ മെറീന സനീഷ്, അഡ്വ ബിജു ചെംപ്ളാവൻ, ജോസഫ് വർഗീസ്, വിജി മോൾ , ജോളി സുരേഷ് എന്നിവർ ആദ്യം സ്ഥലത്തെത്തി. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് കാക്കത്തോട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അനിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബെനഡിക്, അഫ്സൽ ഒഎഫ് സർഫ റെസ്‌ക്യു വാച്ചർമാരായ രജ്ഞിത് K.R , അലക്‌സ് തങ്കച്ചൻ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പെരുമ്പാമ്പിനെ പിടികൂടി ഏഴടിയോളം നീളവും 20 കിലോയോളം തുക്കവും ഉണ്ടാവുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.

