Header Banner
ഇടുക്കിയിൽ 'ഓപ്പറേഷൻ തൂഫാൻ' വഴി 16 പേർ അറസ്റ്റിൽ, കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

ഇടുക്കിയിൽ 'ഓപ്പറേഷൻ തൂഫാൻ' വഴി 16 പേർ അറസ്റ്റിൽ, കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

 


ഇടുക്കി: ജില്ലയിൽ ലഹരിയുടെ ഒഴുക്ക് പൂർണ്ണമായും തടയുന്നതിനായി കേരള പോലീസ് ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്” പദ്ധതിക്ക് പൊതുജനങ്ങളുടെ പിന്തുണ തേടുന്നു. കുട്ടികളെയും യുവാക്കളെയും ലഹരി വലയിലാക്കുന്ന സംഘങ്ങളിലെ പ്രധാന കണ്ണികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.



ഇതിന്റെ ഭാഗമായി 02-07-2026-ൽ ഇടുക്കി ജില്ലയിൽ നടത്തിയ പരിശോധനകളിൽ 16 കേസുകൾ രജിസ്റ്റർ ചെയ്യുകയും 16 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി 21 ഗ്രാം കഞ്ചാവും, 2 കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തു.

നിങ്ങളുടെ ചുറ്റുപാടുകളിൽ ലഹരിവസ്തുക്കളുടെ വില്പനയോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508 എന്ന നമ്പറിൽ വിവരമറിയിക്കുക. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതാണ്.