Header Banner
അശാസ്ത്രീയമായ 50 അടി ടണൽവാദം വീണ്ടും സജീവമാക്കാൻ നീക്കം.

അശാസ്ത്രീയമായ 50 അടി ടണൽവാദം വീണ്ടും സജീവമാക്കാൻ നീക്കം.

 


കുമളി: മുല്ലപ്പെരിയാർ വിഷയത്തിൽ അശാസ്ത്രീയമായ 50 അടി ടണൽ നിർമ്മാണത്തിനുള്ള നീക്കങ്ങൾ വീണ്ടും സജീവമാകുന്നത് തേക്കടി ടൂറിസത്തിന്റെ പൂർണ്ണ തകർച്ചയ്ക്ക് കാരണമാകുമെന്ന് ആശങ്ക. നിലവിൽ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിന്റെ ഉയരം 104 അടിയാണ്.



എന്നാൽ, 50 അടി താഴ്ചയിൽ പുതിയ ടണൽ നിർമ്മിച്ചാൽ അത് അണക്കെട്ടിന് സമീപത്തുനിന്നും 10 കിലോമീറ്ററിലധികം നീളത്തിൽ വേണം പണിയാൻ. ഇത് തേക്കടി തടാകത്തെ പൂർണ്ണമായും ഇല്ലാതാക്കും. ശക്തമായ മഴയുള്ളപ്പോൾ അണക്കെട്ടിലേക്ക് സെക്കൻഡിൽ 50,000 ഘനയടി വരെ വെള്ളം ഒഴുകിയെത്താറുണ്ട്.



എന്നാൽ, നിലവിലുള്ള ടണലിലൂടെ സെക്കൻഡിൽ 2500 ഘനയടി വെള്ളം മാത്രമേ തമിഴ്‌നാടിന് കൊണ്ടുപോകാൻ സാധിക്കൂ. അതുകൊണ്ട് തന്നെ 50 അടി താഴ്ചയിൽ പുതിയ ടണൽ നിർമ്മിക്കുക എന്നത് പ്രായോഗികമല്ലെന്നും, അണക്കെട്ട് ഡി-കമ്മീഷൻ ചെയ്ത് മുമ്പ് ഉണ്ടായിരുന്ന നദി അതേ രീതിയിൽ പുനഃസ്ഥാപിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.