Header Banner
ആറാംമൈൽ - ഒട്ടകത്തലമേട് റോഡ് തകർന്നു; വിനോദസഞ്ചാരികളും നാട്ടുകാരും ദുരിതത്തിൽ.

ആറാംമൈൽ - ഒട്ടകത്തലമേട് റോഡ് തകർന്നു; വിനോദസഞ്ചാരികളും നാട്ടുകാരും ദുരിതത്തിൽ.


ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഒട്ടകത്തലമേട്ടിലേയക്ക് ആറാംമൈൽ, ചക്കുപള്ളം, അണക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും എത്തിചേരുവുന്ന ആറാംമൈൽ - ഒട്ടകത്തലമേട് റോഡ് പൂർണ്ണമായും തകർന്ന നിലയിൽ. റോഡ് യാത്രായോഗ്യമാക്കാത്തത് പ്രാദേശിക ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.



ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ഈ പ്രധാന വിനോദസഞ്ചാര മേഖലയിലേക്കുള്ള റോഡ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.നിലവിൽ സാധാരണ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത വിധം വലിയ കുഴികളും പാറക്കല്ലുകളുമാണ് റോഡിലുള്ളത്. ഓഫ് റോഡ്  വാഹനങ്ങൾക്ക് മാത്രം പോകാൻ കഴിയുന്ന രീതിയിലാണ് ഇവിടുത്തെ റോഡ് അവസ്ഥയെന്ന് നാട്ടുകാർ പറയുന്നു. ചക്കുപള്ളം പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡ്, തകർന്ന് കിടക്കുന്നത് മൂലം പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.



പ്രദേശവാസികൾക്ക് അടിയന്തര ആവശ്യങ്ങൾക്ക് പോലും കൃത്യസമയത്ത് വാഹനങ്ങൾ കിട്ടാത്ത അവസ്ഥയാണ്.വിനോദസഞ്ചാര മേഖലയുടെയും പ്രദേശവാസികളുടെയും വികസനത്തിന് ഏറെ അനിവാര്യമായ ഈ റോഡിന്റെ പുനർനിർമ്മാണത്തിനായി അധികൃതർ അടിയന്തരമായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും, റോഡ് എത്രയും വേഗം യാത്രായോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും സംയുക്ത ആവശ്യം.