മലനാട് മിൽക്ക് പ്രൊഡ്യുസേഴ്‌സ് സൊസൈറ്റി ഉപ്പുതറ യൂണിറ്റിൻ്റെ വാർഷിക പൊതുയോഗം നടന്നുഉപ്പുതറ സെൻ്റ് : മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ രാജൻ ഉത്‌ഘാടനം ചെയ്തു
സൊസൈറ്റി രക്ഷാധികാരി റവ : ഫാ : സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അധ്യക്ഷനായി കാലിത്തീറ്റയുടെ വില വർദ്ധനവും ഉത്പാദന ചെലവും ആണ് ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിയെന്നും ശുദ്ധമായ പാലും കൃഷി ആവശ്യത്തിനുള്ള വളവും ആണ് കർഷകരുടെ ഏക ലാഭമന്നുംകൃഷിയിടത്തിലെ പച്ചക്കറിയും പഴങ്ങളും ശുദ്ധമായ പാലും ഒക്കെയായിരുന്നു മുൻ തലമുറയുടെ ജീവിത രഹസ്യമെന്നും പുതുതലമുറ കൃഷിയെ സ്വീകരിക്കാൻ തയ്യാറാകുന്നില്ലായെന്നും ഷീലാ രാജൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു
സോസൈറ്റിയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന് മികച്ച കർഷകരായി തെരത്തെടുക്കപ്പെട്ട വിജയ അനിൽ , വിൽസൺ സെൽവരാജ് ഗുണമേന്മയുള്ള പാൽ അളന്ന അയ്യപ്പൻ മറ്റത്തിൽ എന്നിവരെയും യോഗത്തിൽ അവാർഡ് നല്കി ആദരിച്ചു
അംഗങ്ങൾക്കുള്ള ലാഭവിഹിത വിതരണവും പൊതുയോഗത്തോടനുബന്ധിച്ച് നടന്നുസംഘം സെക്രട്ടറി ഷൈനി റോബിൻ റിപ്പോർട്ട് അവതരിപ്പിച്ചുസൊസൈറ്റി പ്രസിഡണ്ട് ലാൽ എബ്രഹാം , ബോബിൻ ജോയി, ഷിബു പനന്തോട്ടം എന്നിവർ പ്രസംഗിച്ചു.


.jpeg)
.jpeg)