Header Banner
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം യുവതി മരിച്ചതായി പരാതി

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം യുവതി മരിച്ചതായി പരാതി

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം യുവതി മരിച്ചതായി പരാതി. കാഞ്ചിയാർ മുരിക്കാട്ടുകുടി സ്വദേശി ഗീതു ജോമോനാണ് കഴിഞ്ഞ ശനിയാഴ്ച്ച മരിച്ചത്. ഇതുസംബന്ധിച്ച് വീട്ടുകാർ മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി

ജൂലൈ 25 -ാം തീയതി ഉച്ചയോടെയാണ് ഗീതുവിനെ പനിയെ തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകി മടക്കി അയച്ചു. പിന്നീട് രാത്രി 9 മണിയോടെ ശരീര വേദനയും പനിയും കൂടി വീണ്ടും ആശുപത്രിയിൽ എത്തി. വേദനക്കുള്ള കുത്തിവയ്പ് എടുത്ത ശേഷം ഗീതുവിനെ ഇവിടെ അഡ്‌മിറ്റ് ചെയ്തു. അൽപ്പ സമയത്തിന് ശേഷം ശ്വാസതടസ്സം അനുഭവപ്പെട്ട ഗീതു പുലർച്ചെ രണ്ടരയോടെ മരിച്ചു

. ആരോഗ്യ സ്ഥിതി വഷളായിട്ടും  പരിശോധിക്കാൻ  ഡോക്‌ടർ തയ്യാറായില്ലെന്നും മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും ഗീതുവിൻ്റെ ഭർത്താവ് ജോമോൻ പറഞ്ഞു

തങ്ങളുടെ കുടുംബത്തിനുണ്ടായ  ദുരവസ്ഥ ഇനി ആർക്കും ഉണ്ടാകരുതെന്നും മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ഗീതുവിൻ്റെ അമ്മ ഗീത ആവശ്യപ്പെട്ടു