ചെറുതോണി : വ്യാഴ്ച്ച യുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പുതോടിൽ വീട് തകർന്നു വീണു. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് മൂന്നാം വാർഡിൽ താമസക്കാരായ തകരപ്പറമ്പിൽ രാജന്റെ വീടാണ് ശക്തമായ കാറ്റിലും മഴയിലും നിലം പതിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം . വീടിൻറെ ശോചനീയാവസ്ഥ മൂലം അപകട സാധ്യത മുന്നിൽക്കണ്ട് കഴിഞ്ഞ ദിവസം ഇവർ മറ്റൊരു വീട്ടിലായിരുന്നു രാത്രി ഉറങ്ങുന്നത്. സംഭവം നടക്കുന്ന സമയത്ത് 90 വയസുള്ള മാതാവുൾപ്പെടെ രാജനും കുടുംബാംഗങ്ങളും മറ്റൊരു വീട്ടിലായിരുന്നു. രാജന്റെ കൊച്ചുമകൻ്റെ ചികിത്സയ്ക്കായി മകനും ഭാര്യയും കോട്ടയം മെഡിക്കൽ കോളേജിലുമായിരുന്നു. . വീട് നിലം പതിച്ചതോടെ വീട്ടുപകരണങ്ങളും പൂർണ്ണമായി നശിച്ചു. ആശുപത്രിയിൽ നിന്നും തിരികെ എത്തുന്നതോടെ രാജനും കുടുംബാംഗങ്ങൾക്കും താമസിക്കാൻ ഇടമില്ലാതായ

ി.
10 സെൻറ് ഭൂമി മാത്രമുള്ള രാജൻ്റെ കുടുംബത്തിന് സ്വന്തമായി വീട് നിർമ്മിക്കുവാനുള്ള സാഹചര്യമില്ല. മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കൂടിയായ വാർഡ് മെമ്പർ സണ്ണി ജോണും പൊതുപ്രവർത്തകരായ തങ്കച്ചൻ അമ്പാട്ടുകുഴി വിജയൻ കല്ലിങ്കൽ റോയി ഇടശ്ശേരിക്കുന്നേൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഉപ്പുതോട് വില്ലേജ് ഓഫീസ് മരിയാപുരം പഞ്ചായത്ത് കളക്‌ട്രേറ്റ് ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതരെ വിവരം ധരിപ്പിച്ചിട്ടുള്ളതായി വൈസ് പ്രസിഡണ്ട് സണ്ണി ജോൺ പറഞ്ഞു.
സർക്കാരിൽ നിന്ന് വേണ്ടത്ര ധനസഹായം ലഭിക്കാതെ അന്തിയുറങ്ങാൻ ഒരു വീട് നിർമിക്കാനാവില്ലെന്ന് വീട്ടുടമ രാജൻ പറഞ്ഞു
.