Header Banner
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 6 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. വാഗമൺ കല്ലെമൊട്ട മണികണ്ഠ ഭവൻ  ഈശ്വരനെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് നോബൽ ഡി എസ് ശിക്ഷിച്ചത്.


  2025 ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ വച്ച് പ്രതി കുട്ടിയോട് വെള്ളം ചോദിക്കുകയും വെള്ളം നൽകാൻ എത്തിയ കുട്ടിയെ കയറിപിടിക്കുകയും ആയിരുന്നു.  പിഴ ഒടുക്കുന്ന പക്ഷം ആയത് കുട്ടിക്ക് നൽകണമെന്നും അല്ലാത്തപക്ഷം 3 മാസം അധിക തടവ് അനുഭവിക്കണം എന്നും വിധിന്യായതിൽ പറയുന്നു.  കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ്സസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു.

  വിവിധ വകുപ്പുകളിലെ ഏറ്റവും ഉയർന്ന ശിക്ഷയായ 4 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. വാഗമൺ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ക്ലീറ്റസ് കെ ജോസഫ് അന്തിമ റിപ്പോർട്ട്‌ നൽകിയ കേസിൽ വാഗമൺ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ  മഹേന്ദ്രൻ കെ പ്രൊസീക്യൂഷൻ നടപടികളെ സഹായിച്ചു. പ്രൊസീക്യൂഷൻ ന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ.  ഷിജോമോൻ ജോസഫ് കണ്ടത്തിൻ കരയിൽ കോടതിയിൽ ഹാജരായി.