Header Banner
കട്ടപ്പന ബ്ളോക്ക് റിസോഴ്സ് സെൻ്ററിൽ നടന്നത് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് എന്ന് കണ്ടെത്തൽ

കട്ടപ്പന ബ്ളോക്ക് റിസോഴ്സ് സെൻ്ററിൽ നടന്നത് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് എന്ന് കണ്ടെത്തൽ

കട്ടപ്പന ബ്ലോക്ക് റിസോഴ്സ് സെൻ്റിൽ താൽക്കാലിക ജീവനക്കാർ നടത്തിയത് ഒരു കോടിയോളം രൂപയുടെ ക്രമക്കേടെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് രണ്ട്  കരാർ ജീവനക്കാർക്കെതിരെ  പോലീസ് കേസെടുത്തു.



കട്ടപ്പനയിലെ ബ്ലോക്ക് റിസോഴ്സ് സെൻററിൽ 32 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതാണ് ആഭ്യന്തര ഓഡിറ്റിൽ കണ്ടെത്തിയത്.ഇതേ തുടർന്ന് ബി ആർ സി പ്രോഗ്രാം കോഡിനേറ്ററുടെ പരാതിയിൽ അക്കൗണ്ടറായി ജോലി ചെയ്തിരുന്ന അശോക് വി ജോസഫ് എം ഐ സി കോഡിനേറ്റർ  അഞ്ജലി ദാസ് എന്നിവരെ പുറത്താക്കുകയും തുക തിരിച്ചടപ്പിക്കുകയും ചെയ്തു

. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരുകോടിയോളം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. 2022 ഏപ്രിൽ ഒന്നു മുതൽ ഈ വർഷം ജൂൺ 30 വരെയുള്ള കാലയളവിൽ ബി ആർ സി യിലേക്ക് വന്ന ഒരു കോടിയോളം രൂപ ഇരുവരും വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി എന്നാണ് പരാത

വിശദമായ ഓഡിറ്റിങ്ങിലാണ് ഒരുകോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. നാലുവർഷത്തിനിടയാണ് ഇത്രയും തുക രണ്ട് താൽക്കാലിക ജീവനക്കാർ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിട്ടും ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബ്ലോക്ക് റിസോഴ്സ് സെൻറർ അധികൃതർ തയ്യാറായിട്ടില്ല.