Header Banner
സിപിഐഎം ഏലപ്പാറ ഏരിയ കമ്മിറ്റി ഓഫീസ് (കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ) നിർമ്മാണ കമ്മിറ്റി രൂപീകരണയോഗം ചേർന്നു.

സിപിഐഎം ഏലപ്പാറ ഏരിയ കമ്മിറ്റി ഓഫീസ് (കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ) നിർമ്മാണ കമ്മിറ്റി രൂപീകരണയോഗം ചേർന്നു.

 


ഏ
ലപ്പാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനായി നിർമ്മിക്കുന്ന ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ നിർമ്മാണം ഉള്ള കമ്മറ്റി രൂപീകരണം യോഗം ചേർന്നു . കാർഷിക ഗ്രാമ വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി അംഗം കെ റ്റി അധ്യക്ഷനായി. ഏലപ്പാറ ശാന്തിനഗറിൽ കാർഷിക ഗ്രാമ വികസന ബാങ്കിന് സമീപം പാർട്ടി വാങ്ങിയ 12 സെന്റ് സ്ഥലത്താണ് പുതിയ ഓഫീസ് മന്ദിരം നിർമ്മിക്കുന്നത്.



തോട്ടം മേഖലയിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ അവകാശ പോരാട്ടങ്ങളിൽ ധീരമായി നേതൃത്വം നൽകി വരുന്ന സിപിഐഎം കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തുകൊണ്ട് നാടിന്റെയും ബഹുജനങ്ങളുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി ഉജ്ജ്വലമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകു വാൻ സാധിക്കുന്ന വിധത്തിൽ പുതിയ ഓഫീസ് മന്ദിരം പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം തീരുമാനമെടുത്തത്. വളകോട് . ഉപ്പുതറ , പുള്ളിക്കാനം. വാഗമൺ , ചെമ്മണ്ണ് . പശുപ്പാറ , ചിന്തലാർ , കൊക്കയാർ , ഏന്തയാർ , മുപ്പത്തിയഞ്ചാംമൈയിൽ, പെരുവന്താനം, ഏലപ്പാറ എന്നീ ലോക്കൽ കമ്മിറ്റികളിൽ നിന്നായി ഓഫീസ് നിർമ്മാണത്തിനുള്ള ഫണ്ട് സ്വരുപിക്കും. യോഗംഎംജെ വാവച്ചൻ (കൺവീനർ) എം ടി സജി (ചെയർമാൻ) കെ ടി ബിനു ട്രഷർ എന്നിവർ ഭാരവാഹികളായും ഏരിയ കമ്മിറ്റി അംഗങ്ങൾ ലോക്കൽ സെക്രട്ടറിമാർ വർഗ്ഗ ബഹുജന സംഘടനാ ഏരിയ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന നിർമ്മാണ കമ്മിറ്റി നിലവിൽ വന്നു . ഏലപ്പാറ ലോക്കൽ സെക്രട്ടറി സി സിൽവസ്റ്റർ സ്വാഗതം പറഞ്ഞു .