Header Banner
ലഹരിമരുന്നിനെതിരെ തെരുവ് നാടകവുമായി എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ; 'ഓപറേഷൻ തൂഫാൻ' ശ്രദ്ധേയമായി.

ലഹരിമരുന്നിനെതിരെ തെരുവ് നാടകവുമായി എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ; 'ഓപറേഷൻ തൂഫാൻ' ശ്രദ്ധേയമായി.

 


കട്ടപ്പന: ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കട്ടപ്പന എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾ പൊതുജനങ്ങൾക്കായി തെരുവ് നാടകം അവതരിപ്പിച്ചു. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ അരങ്ങേറിയ 'ഓപറേഷൻ തൂഫാൻ' എന്ന തെരുവ് നാടകം കാണികളിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്.


ഇന്നത്തെ യുവതലമുറയെ കാർന്നുതിന്നുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയും, ലഹരി ഉപയോഗത്തിനെതിരെയുമുള്ള ശക്തമായ ഒരു പ്രതികരണമായിരുന്നു ഈ നാടകം. ലഹരി വിപത്തിനെതിരെ സമൂഹം ഒന്നിച്ച് പോരാടണമെന്ന സന്ദേശം വിദ്യാർത്ഥികൾ തങ്ങളുടെ തനത് അഭിനയത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു.



പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഏന്തിക്കൊണ്ട് വിദ്യാർത്ഥികൾ അണിനിരന്നത് പൊതുജന ശ്രദ്ധ ആകർഷിച്ചു. നിരവധി യാത്രക്കാരും നാട്ടുകാരും വിദ്യാർത്ഥികളുടെ ഈ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് സാക്ഷികളായി.