Header Banner
വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു.

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചു.

 


രാജ്യത്ത് വാണിജ്യ എൽപിജി (എൽ.പി.ജി) സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായും പിൻവലിച്ചു. യുദ്ധകാലത്തിന് മുൻപത്തെപ്പോലെ തടസ്സമില്ലാതെ ഇനി മുതൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണം നടത്താമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി.ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര മന്ത്രാലയം അയച്ചിട്ടുണ്ട്.



രാജ്യാന്തര പ്രതിസന്ധികളെത്തുടർന്ന് വിപണിയിൽ വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞത് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സിലിണ്ടർ ക്ഷാമവും ഉയർന്ന വിലയും കാരണം മുൻപ് ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് വലിയ രീതിയിൽ വില വർധിക്കുന്ന സാഹചര്യമുണ്ടായിരുന്നു.



കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനത്തോടെ വിപണിയിൽ സിലിണ്ടറുകളുടെ അലഭ്യത പൂർണ്ണമായും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിതരണം സാധാരണ നിലയിലാകുന്നതോടെ ഹോട്ടൽ ഭക്ഷണവിലയിലും കുറവുണ്ടായേക്കുമെന്നാണ് പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പ്രതീക്ഷ.