Header Banner
ഫയർഫോഴ്‌സിൽ കർശന നിയന്ത്രണം.

ഫയർഫോഴ്‌സിൽ കർശന നിയന്ത്രണം.

 


യൂണിഫോമിലും ഔദ്യോഗിക വാഹനത്തിലും റീലുകൾ പാടില്ലെന്ന് നിർദ്ദേശം



തിരുവനന്തപുരം: സംസ്ഥാന ഫയർഫോഴ്‌സ് വകുപ്പിൽ ജീവനക്കാർക്ക് കർശന പെരുമാറ്റച്ചട്ടവുമായി മേധാവി. ഫയർഫോഴ്‌സ് യൂണിഫോം ധരിച്ചുകൊണ്ടോ, ഔദ്യോഗിക വാഹനങ്ങളും ഓഫിസ് പരിസരവും ഉപയോഗപ്പെടുത്തിയോ സോഷ്യൽ മീഡിയയിൽ റീലുകളും മറ്റ് വിഡിയോകളും ചിത്രീകരിക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഫയർഫോഴ്‌സ് മേധാവി ഉത്തരവിറക്കി.



വകുപ്പിന്റെ അന്തസ്സിനും അച്ചടക്കത്തിനും നിരക്കാത്ത രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ കർശന നടപടി. ഫയർഫോഴ്‌സ് വാഹനങ്ങളിൽ സിനിമ-ആൽബം ഗാനങ്ങൾക്കൊപ്പം റീലുകൾ ചെയ്യുന്നത് വകുപ്പിന്റെ സൽപേരിന് കോട്ടം വരുത്തുന്നുവെന്ന് വിലയിരുത്തലുണ്ട്.

അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സന്നദ്ധരായിരിക്കേണ്ട സേനാംഗങ്ങൾ ഇത്തരം വിനോദങ്ങളിൽ ഏർപ്പെടുന്നത് പൊതുജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.നിർദ്ദേശം ലംഘിച്ച് മുന്നോട്ട് പോകുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും മേധാവി മുന്നറിയിപ്പ് നൽകി.



എല്ലാ ജില്ലാ ഓഫിസർമാരും സ്റ്റേഷൻ ഓഫിസർമാരും ഈ നിർദ്ദേശം തങ്ങളുടെ കീഴിലുള്ള ജീവനക്കാർ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.