ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് തീർഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ പി എസ് പുല്ലുമേട് സന്ദർശിച്ചു. ജില്ലാ കുറ്റകൃത്യ ശേഖരണ വിഭാഗം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാം ജോസ്, സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജൻ കെ. അരമന, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
തീർഥാടകരുടെ സുരക്ഷ, ഗതാഗത നിയന്ത്രണം, റോഡ് സുരക്ഷ, തീർത്ഥാടകർക്ക് വൈദ്യസഹായം, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ച ക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തി. തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. തീർത്ഥാടന കാലയളവിൽ വിവിധ വകുപ്പുകളുമായി ഏകോപനം ഉറപ്പാക്കി തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.


