ഇടുക്കി ജില്ലാ പോലീസിൽ സർവ്വീസിൽ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ നേരിട്ട് പരിഹാരം കാണുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ് ഓൺലൈൻ അദാലത്ത് നടത്തുന്നു. 'ഡി പി സി ടോക്സ് വിത്ത് കോപ്‌സ് ' (DPC Talks with Cops) എന്ന് പേരിട്ടിരിക്കുന്ന അദാലത്ത് സെപ്റ്റംബർ 29 ന് നടക്കും.
ഇതിൽ ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥരിൽ നിന്ന് പരാതികൾ കേൾക്കുകയും ആവശ്യമായ പരിഹാരം നിർദേശിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ മേലധികാരി മുഖേന അല്ലാതെ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതികൾ നൽകാമെന്നതാണ് അദാലത്തിന്റെ സവിശേഷത.
പരാതികൾ spidk.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ സെപ്റ്റംബർ 18 ന് മുൻപായി അയക്കേണ്ടതാണ്. അയക്കുന്ന പരാതികളിൽ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തിയിരിക്കണം.
സംശയങ്ങൾക്ക് ഇടുക്കി ജില്ലാ പോലീസ് ഓഫീസിലുള്ള 9497981290 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



