Header Banner
ഉപ്പുതറ ലയൺസ് ക്ലബ് നൻമ ഭവനപദ്ധതിക്ക് തുടക്കമായി

ഉപ്പുതറ ലയൺസ് ക്ലബ് നൻമ ഭവനപദ്ധതിക്ക് തുടക്കമായി


2026 - 2027 ലയണിസ്റ്റിക് വർഷത്തിൽ, ഉപ്പുതറ ലയൺസ് ക്ലബ് നിർമ്മിക്കുന്ന ആദ്യ നന്മ ഭവനത്തിന് തറക്കല്ലിട്ടു. ഉപ്പുതറ കാക്കത്തോട്ടിലാണ് ആദ്യ നന്മ ഭവനം നിർമ്മിക്കുന്നത്.



ഉപ്പുതറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലാൽ എബ്രാഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ലയൺസ് റീജണൽ ചെയർമാൻ അമൽ മാത്യു, സോൺ ചെയർമാൻ സജിൻ സ്കറിയ എന്നിവർ ചേർന്ന് തറക്കല്ലിടീൽ കർമ്മം നിർവഹിച്ചു.ലയൺസ് ലീഡേഴ്‌സ് ആയ ജോർജ് തോമസ്, റെജി ജോസഫ് വരകുകാല, ജോസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.



കഴിഞ്ഞ രണ്ടു വർഷങ്ങൾ കൊണ്ട് ഏറ്റെടുത്ത പതിനൊന്നു വീടുകളും പൂർണ്ണമായി നിർമ്മിച്ചു, ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടാണ്, ഉപ്പുതറ ലയൺസ് ക്ലബ്ബ് ഈ വർഷത്തെ നന്മഭവനങ്ങളുടെ നിർമ്മാണത്തിലേക്കു കടന്നിരിക്കുന്നത്. ഈ വർഷവും, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കായി വിവിധ പ്രദേശങ്ങളിൽ ഭവനങ്ങൾ നിർമ്മിക്കുവാൻ ആണ് ഉപ്പുതറ ലയൺസ് ക്ലബ്ബ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.



പരിപാടികൾക്ക് ഉപ്പുതറ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ആയ ജോയി സേവിയർ, റെജികുമാർ പി. ജി, രതീഷ് പി. ആർ, സോജൻ ജോസഫ്, തോമസ് വി. ജെ, എം. എ സുനിൽ, സണ്ണി പാറയിൽ, ബിജുമോൻ മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി.