Header Banner
ആടിമാലി ഇരുബുപാലത്ത് ആനകൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ

ആടിമാലി ഇരുബുപാലത്ത് ആനകൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ

 


അടിമാലി ഇരുമ്പുപാലത്ത് ആന കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ.  വനംവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിൻ്റെ രഹസ്യ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.  പ്രതികളെ തുടർ നടപടികൾക്ക് ശേഷം14 ദിവസത്തെക്ക് റിമാൻഡ് ചെയ്തു



അടിമാലി ഇരുമ്പുപാലത്ത് ആന കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രണ്ടുപേരെ വനംവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിൻ്റെ രഹസ്യ ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ  പിടികൂടിയത്. അടിമാലി മച്ചിപ്ലാവ് സ്വദേശികളായിട്ടുള്ള ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അന്വേഷണസംഘം പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പും കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ആൾട്ടോ വണ്ടിയും കസ്റ്റസിയിൽ എടുത്തു. സംഭവമായി ബന്ധപ്പെട്ട ശനിയാഴ്ച ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച പ്രതികളെ പിടികൂടുകയായിരുന്നു. 



 

 

 ഫ്ലൈയിംഗ് സ്ക്വാഡ് വിഭാഗം പ്രാരംഭ നടപടി പൂർത്തീകരിച്ച് നേര്യമംഗലം റേഞ്ച് വാളറ സ്റ്റേഷനിലേക്ക് തുടർനടപടികൾക്കായി കൈമാറിയിരുന്നു. നേര്യമംഗലം റേഞ്ച് ഓഫീസറുടെയും , വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെയും ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് സംഭവവുമായി ബന്ധപ്പെട്ട തുടർന്നുഷണം ആരംഭിക്കുന്നത്. പിടിച്ചെടുത്ത ആനക്കൊമ്പിന്റെ ഉൽഭവം സംബന്ധിച്ച് അന്വേഷണം നിലവിൽ പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം തുടരും