കനത്ത മഴയിൽ മണ്ണിടിച്ചിൽ ഭീതിയിൽ കഴിഞ്ഞ കുടുംബത്തിന് രക്ഷകരായി യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പ്രവർത്തകർ
ഉപ്പുതറ ആറ്റുചാൽ ഭാഗത്ത് വീടിൻ്റെ പിറകിൽ മണ്ണിടിച്ചിലിൽ അന്തിയുറങ്ങാനാകാതെ ഭീതിയിൽ കഴിഞ്ഞിരുന്ന കൊട്ടാരത്തിൽ അജിയുടെ കുടുംബത്തിനാണ് യൂത്ത് കെയർ പ്രവർത്തനം കൊണ്ട് ഭീതി ഒഴിഞ്ഞത്
വീടിൻ്റെ പിറക് വശത്ത് റോഡിനോട് ചേർന്ന് മഴയത്ത് മണ്ണിടിയുന്നത് വീടിനും ഭീഷണിയായിരുന്നു
വലിയ കല്ലുകൾ മണ്ണിനടിയിലുണ്ടായിരുന്നത് മാറ്റാനാകാതെ ഏത് നിമിഷവും താഴെ പതിക്കും എന്ന ഭീതിയോടെയാണ് ഇവർ കഴിഞ്ഞിരുന്നത്
കല്ലുകൾ താഴെ പതിച്ചാൽ വീടും തകരും എന്ന അവസ്ഥയാണ്
ഉണ്ടായിരുന്നത്
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിബിൻ ജോയിയുടെ നേതൃത്വത്തിൽ ബെൽബിൻ ചാക്കോ, ആൽബിൻ, എന്നിവരടങ്ങിയ സംഘം മരത്തിൽ കയർകെട്ടി സാഹസികമായാണ് കല്ല് മാറ്റിയത്
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ലാലി സെബാസ്റ്റ്യൻ വേണ്ട നിർദ്ദേശങ്ങൾ നല്കി
നിരവധി തവണ അധികാരികൾക്ക് പരാതി നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല
കല്ല് മാറ്റിയെങ്കിലും സംരക്ഷണ ഭിത്തി ഇല്ലാത്തത് വീടിന് ഭീഷണിയാണ്
സംരക്ഷണ ഭിത്തി കെട്ടി ഈ കുടുംബത്തിന് സംരക്ഷണം ഒരുക്കുവാൻ ആവശ്യമായ നടപടികൾ ഉണ്ടാകണം
.jpeg)



