ഉപ്പുതറ ഗവഃ ആശുപത്രിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തിപീരുമേട് എം.എൽ എ അഡ്വ: സിറിയക്ക് തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തുകട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ബാലസിംഗ് അധ്യക്ഷനായിഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല രാജൻ മുഖ്യ പ്രഭാഷണം നടത്തി
കുടിയേറ്റത്തിൻ്റെ ചരിത്രമുറങ്ങുന്ന ഉപ്പുതറയിൽ 1951 ആഗസ്റ്റ് 15 ന് ആണ് ഗവആശുപത്രി ആരംഭിക്കുന്നത്രംഭകാലം മുതൽ ആതുര സേവന രംഗത്ത് മുദ്രപതിപ്പിച്ച ആശുപത്രിയിൽ ഓപ്പറേഷനും, ഗൈനോക്കോളജി വിഭാഗം അടക്കം മികച്ച ചികിത്സ്തയാണ് ലഭിച്ചിരുന്നത്
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൻ്റെ മദർ ഹോസ്പിറ്റലായും സേവനം നല്കിയ ആശുപത്രി ജീവനക്കാരുടെ കുറവും അധികാരികളുടെ അനാസ്ഥയും മൂലം കിടത്തിചികിത്സ ഉൾപ്പടെ നിർത്തിയ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്മെഡിക്കൽ ഓഫീസർ മിനി മോഹനൻ്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സേവനം കൊണ്ട് ആശുപത്രി ഇന്ന് വികസനത്തിൻ്റെ പാതയിലാണ്.
100 വർഷം പൂർത്തീകരിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യളോടുകൂടിയ ആശുപത്രിയായി മാറ്റിയെടുക്കാൻ ആവശ്യമായ എല്ലാ സഹായവും ഉണ്ടാവുമെന്നും എം എൽ എ പറഞ്ഞുയോഗത്തിൽ വച്ച് ഡോ: ശരണ്യ മോഹനനെ എം.എൽ എ ആദരിച്ചുഡോ: മിനി മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്,ബ്ലോക്ക് വൈസ് പ്രസിഡൻ്റ്മിനി റോയി , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമണി രൂപേഷ് , ജോർജ് കുറുമ്പുറം, ഓമന സോദരൻ, ജയ്മോൾ രാജേഷ്, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് അംഗങ്ങൾ വിവിധ കക്ഷി നേതാക്കളായ അഡ്വ : അരുൺ പൊടിപാറ , സന്തോഷ് കൃഷ്ണൻ, റ്റി റ്റി ഷാജൻ എന്നിവർ പ്രസംഗിച്ചു.



